28.4 C
Kottayam
Saturday, June 6, 2026

കേന്ദ്രം പെന്‍ഷന്‍ തരുന്നത് 7 ലക്ഷം പേർക്ക് മാത്രം; കൊടുക്കുന്നത് 45 ലക്ഷം പേര്‍ക്കെന്നും കേരളം

Must read

കൊച്ചി: കേരളത്തിലെ സാമൂഹിക സുരക്ഷാപെന്‍ഷന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് ഏഴ് ലക്ഷം പേർക്ക് കൊടുക്കാനുള്ള തുക മാത്രമാണെന്ന് കേരളം ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാൽ കേരളം 45 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നുണ്ട്. ഒരു മാസം 900 കോടി രൂപ പെൻഷൻ നൽകാൻ ചെലവാകുന്നുണ്ട്. ഇതു കൂടാതെ പതിനാറ് ക്ഷേമഫണ്ട് ബോര്‍ഡ് പെന്‍ഷന്‍ വിഹിതത്തിനായി മാസം 90 കോടി രൂപ സ്വരൂപിക്കേണ്ട സാഹചര്യവുമുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.

അർഹരായവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ കൂടാതെ മൂന്നുലക്ഷം കർഷകതൊഴിലാളികൾക്ക് മാസം 1600 രൂപ നൽകുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദേശീയ സാമൂഹികസഹായപദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ഫണ്ട് കേന്ദ്രം അനുവദിച്ചാൽ മാത്രമേ കേരളത്തിൽ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കൂ.

ഒരുവ്യക്തിക്ക് 1600 രൂപയാണ് പ്രതിമാസപെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ കേന്ദ്രവിഹിതം പരമാവധി 500 മാത്രമാണ്. സാമൂഹികസുരക്ഷാസെസ് വകമാറ്റിയതാണ് പെന്‍ഷന്‍ പ്രതിസന്ധിക്കു കാരണമെന്ന ഹര്‍ജിയിലെ ആരോപണം തെറ്റാണ് എന്നും സംസ്ഥാനം ഇന്നലെ കോടതിയെ അറിയിച്ചു.

സാമൂഹിക സുരക്ഷാപെന്‍ഷന്‍ നിയമപരമായ അവകാശമല്ല എന്നും അതൊരു സഹായം മാത്രമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. പെൻഷൻ തുക എത്രത്തോളം വിതരണംചെയ്യണമെന്നും എപ്പോൾ വിതരണം ചെയ്യണമെന്നും സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week