28.4 C
Kottayam
Saturday, June 6, 2026

ഉണ്ണി മുകുന്ദന് തിരിച്ചടി,തെലുങ്കു വാരിയേഴ്‌സിനോട് കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി

Must read

റായിപ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‌ട്രൈക്കേഴ്‌സിന്റെ തുടക്കം പരാജയത്തോടെ. 64 റൺസിന് തെലുങ്ക് വാരിയേർസാണ് കേരള താരങ്ങളുടെ ടീമിനെ കീഴടക്കിയത്.  രണ്ട് സ്‌പെല്ലുകളിൽ അർദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലിന്റെ ബാറ്റിംഗാണ് കേരള താര ടീമിനെ വൻ പരാജയത്തിലേക്ക് നയിച്ചത്.

തങ്ങളുടെ രണ്ടാം ഇന്നിങ്‌സിൽ ഒന്നാം ഇന്നിങ്‌സിൽ വഴങ്ങിയ ലീഡ് അടക്കം 169 റൺസ് വിജയിക്കാൻ വേണമായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്. എന്നാൽ പത്ത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടാനെ കേരള സ്‌ട്രൈക്കേഴ്‌സിന് സാധിച്ചുള്ളു. ആദ്യ സ്‌പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ 23 ബോളിൽ 38 റൺസാണ് രാജീവ് പിള്ള നേടിയത്.

സിദ്ധാർത്ഥ് രാജീവ് ഓപ്പണിങ് ജോഡിയാണ് വലിയ വിജയലക്ഷ്യം തേടി രണ്ടാം സ്‌പെല്ലിൽ ഇറങ്ങിയത്. ഇവർ ആദ്യ ഓവറിൽ 10 റൺസ് നേടി പ്രതീക്ഷ നൽകിയെങ്കിലും. രണ്ടാം ഓവറിലെ അവസാന ഓവറിൽ സ്‌ട്രൈക്ക് വീണ്ടും നേടാനുള്ള ശ്രമത്തിൽ സിദ്ധാർത്ഥ് റൺഔട്ടായി. തുടർന്ന് ഇറങ്ങിയ പ്രജോദ് പരിക്ക് മൂലം നാലാം ഓവറിൽ പിന്മാറി.

ഇതോടെയാണ് ക്യാപ്റ്റനായ ഉണ്ണി മുകുന്ദൻ എത്തിയത്. പ്രിൻസാണ് ഓവർ ചെയ്തത്. ബാറ്റിംഗിന് ഇറങ്ങിയ ഓവറിൽ രണ്ട് ഫോറുകൾ അടിച്ചാണ് ഉണ്ണി മുകുന്ദൻ ബാറ്റിങ് തുടങ്ങിയത്

- Advertisement -

രാജീവ് പിള്ളയുമായി ചേർന്ന് ഉണ്ണി മുകുന്ദൻ രക്ഷ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വലിയ കടമ്പയായിരുന്നു വിജയം. ഏഴാമത്തെ ഓവറിൽ മൂന്നാം പന്തിൽ 14 ബോളിൽ 23 റൺസ് എടുത്ത് ഉണ്ണി മുകുന്ദൻ ഔട്ടായി. തമന്റെ പന്തിലായിരുന്നു വിക്കറ്റ്. അടുത്ത ബോളിൽ തന്നെ വിവേക് ഗോപനും മടങ്ങി. രണ്ട് സ്‌പെല്ലിലും പൂജ്യം റൺസാണ് വിവേക് ഗോപൻ നേടിയത്. അടുത്ത ഓവറിൽ തന്നെ രാജീവ് പിള്ളയുടെ ഇന്നിങ്‌സും തീർന്നതോടെ കേരളം സിസിഎൽ 2023ലെ ആദ്യ മത്സരം തോറ്റെന്ന് ഉറപ്പാക്കി.

- Advertisement -

നേരത്തെ രണ്ടാം സ്‌പെല്ലിലും തെലുങ്ക് വാരിയേഴ്‌സിന്റെ നായകൻ അഖിൽ അക്കിനേനി തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. കേരള സ്‌ട്രൈക്കേഴ്സിനെതിരെ മികച്ച ലീഡുമായി ഇറങ്ങിയ തെലുങ്ക് വാരിയേഴ്‌സ് രണ്ടാം സ്‌പെല്ലിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എടുത്തു. കേരള സ്‌ട്രൈക്കേഴ്‌സിന് തെലുങ്ക് വാരിയേഴ്‌സ് 169 റൺസിന്റെ വിജയലക്ഷ്യമാണ് ഇതോടെ തെലുങ്ക് വാരിയേർസ് കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

Popular this week