കോട്ടയം:കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെയും ദേവസ്വം കമ്മീഷണറുടെയും നിർദ്ദേശം മാനിച്ചു ഇന്ന് നടക്കുന്ന എരുമേലി ശ്രീ ധര്മശാസ്താ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആറാട്ട് ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനമായി. ഭക്തജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കി കൊറോണ മുൻകരുതൽ സ്വീകരിക്കുന്നതി ന്റെ ഭാഗമായാണ് തീരുമാനം. സ്വീകരണം, അന്നദാനം, കലാപരിപാടികൾ എന്നിവയാണ് ഒഴിവാക്കിയിട്ടുള്ളത്. ക്ഷേത്ര ചടങ്ങുകളും ആറാട്ടും ആചാരപരമായി നടത്തും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News