31.7 C
Kottayam
Saturday, May 18, 2024

ചോദ്യം ചെയ്യൽ മുറികളിൽ ഇനി സിസി ടീവി നിർബന്ധം

Must read

ഡൽഹി: പ്രതികളെ ചോദ്യംചെയ്യുന്ന ഇടങ്ങളിൽ സിസിടിവി കാമറയും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്റ്റേഷനുകളും സിബിഐ, എൻഐഎ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജൻസികൾക്കും ഇത് ബാധകമായിരിക്കും. കസ്റ്റഡിയിൽ കഴിയുന്ന കുറ്റാരോപിതർക്കു നേരെയുള്ള അതിക്രമം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

മിക്കവാറും എല്ലാ അന്വേഷണ ഏജൻസികളും അവരുടെ ഓഫീസുകളിൽ വെച്ചാണ് ചോദ്യംചെയ്യൽ നടത്തുന്നത്. അതുകൊണ്ടുതന്നെ നിർബന്ധമായും ചോദ്യംചെയ്യൽ നടക്കുന്ന ഇടങ്ങളിലും കുറ്റാരോപിതരെ ഇരുത്തുന്ന ഇടങ്ങളിലും സിസിടിവി കാമറകൾ ഉണ്ടായിരിക്കണം. നർക്കോട്ടിക് ബ്യൂറോ, റവന്യൂ ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week