KeralaNews

സി.ബി.എസ്​.ഇ ഓൺലൈൻ ക്ലാസുകൾ : പുതിയ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: .സംസ്ഥാനത്തെ എല്ലാ സി.ബി.എസ്​.ഇ വിദ്യാലയങ്ങളിലെയും ഓണ്‍ലൈന്‍ ക്ലാസുകളുടെയും ഓരോ സെക്ഷന്റെയും സമയം പരമാവധി അരമണിക്കൂറായി നിജപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ഉത്തരവായി. ഓരോ സെഷനുശേഷവും 15 മുതല്‍ 30 മിനിറ്റ് വരെ വിശ്രമവേള നല്‍കുകയും വേണം. ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ക്ലാസ്​ എടുക്കരുതെന്നും കമീഷന്‍ വ്യക്തമാക്കി.

തിരുവല്ല സെന്‍റ്​ മേരീസ്​ റസിഡന്‍ഷ്യല്‍ സ്​കൂളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ 9 മുതല്‍ 5.30 വരെ തുടര്‍ച്ചയായി നീണ്ടുപോകുന്നതായി പത്തും പതിമൂന്നും വയസ്സുള്ള കുട്ടികളുടെ പിതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. ക്ലാസിനുശേഷം കലോത്സവത്തിെന്‍റയും മറ്റും പരിശീലനത്തിനായി കുട്ടികള്‍ പത്തു മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് മാനസിക പ്രശ്നങ്ങള്‍ക്കും കാഴ്ചവൈകല്യങ്ങള്‍ക്കും കാരണമാകുന്നു. ഇതിനു പുറമെ അധ്യാപകര്‍ നിര്‍ദേശിക്കുന്ന അസൈന്‍മെന്‍റുകളും ഹോംവര്‍ക്കുകളും ദിവസേനയുള്ള ടെസ്​റ്റ്​ പേപ്പറുകളും കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുന്നി​െല്ലന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button