ന്യൂഡല്‍ഹി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ (cbse.gov.in) ലഭ്യമാകും. പരീക്ഷ സംഘം പോര്‍ട്ടല്‍ വഴി ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയാണ് 10ാം ക്ലാസ് പരീക്ഷ. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് 12ാം ക്ലാസ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കും.
- സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ‘Online Admit Card/Roll No. wise LOC/Centre material for Main Exam 2024’ എന്ന് എഴുതിയിരിക്കുന്ന അറിയിപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ഉപയോക്തൃനാമം, ഐഡി, പാസ്‌വേര്‍ഡ്, ക്യാപ്‌ച (captcha) എന്നിവ നൽകുക. ലോഗിൻ വിൻഡോയിലേക്ക് ഇത് നിങ്ങളെ റീഡയറക്ട് ചെയ്യും, തുടർന്ന് ‘സമർപ്പിക്കുക’ (submit) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- സ്ക്രീനില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ അഡ്മിറ്റ് കാര്‍ഡ് കാണാന്‍ സാധിക്കും
- അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക, തുടര്‍ന്ന് സേവ് ചെയ്യുക
അഡ്മിറ്റ് കാർഡ് ലഭിച്ചു കഴിഞ്ഞാല്‍ വിദ്യാർഥികൾ ആദ്യം വിവരങ്ങള്‍ പരിശോധിക്കുക. എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ അവർക്ക് പരീക്ഷാ അധികൃതരുമായി ബന്ധപ്പെടാം.
സിബിഎസ്ഇ ബോർഡ് അഡ്മിറ്റ് കാർഡ് 2024 പരിശോധിക്കാനുള്ള വിശദാംശങ്ങൾ
റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്കൂളില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് (cbse.gov.in) ഡൗണ്‍ലോഡ് ചെയ്തെടുക്കണം.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുത്തതിന് ശേഷം വിദ്യാര്‍ഥികള്‍ റോള്‍ നമ്പര്‍, ജനന തീയതി, പരീക്ഷയുടെ പേര്, വിദ്യാര്‍ഥിയുടെ പേര്, പിതാവിന്‍റെ പേര്, മാതാവിന്‍റെ പേര്, പരീക്ഷാകേന്ദ്രത്തിന്‍റെ പേര്, വിഭാഗം, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.