24.3 C
Kottayam
Saturday, June 6, 2026

വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ; കോടതിയിൽ കുറ്റപത്രം നൽകി

Must read

കൊച്ചി: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ.കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട്  വിചാരണ കോടതി തള്ളിയിരുന്നു.കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ.

പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും  സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ.കുറ്റപത്രത്തിൽ പൊലീസ് സർജന്‍റെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്റ്റ് ഫോട്ടോകൾ, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പൊലീസ് സർജന്‍റെ നിഗമനവും കുറ്റപത്രത്തിൽ പറയുന്നു.

- Advertisement -

ഇളയ കുട്ടിക്ക് ഒൻപത് വയസ് മാത്രമായിരുന്നു പ്രായമെങ്കിലും  ആത്മഹത്യ  എന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.അതി സങ്കീർണമായ കുടുംബ പശ്ചാത്തലം ബാല്യകാല ദുരനുഭവങ്ങൾ, ലൈംഗീക ചൂഷണം, മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാകാം .കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫൊറൻസിക് കണ്ടത്തെലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

- Advertisement -

പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു.

- Advertisement -

സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുട്ടിയെ അതേ വർഷം മാർച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week