ന്യൂവൽഹി: കാർത്തി ചിദംബരത്തിന്‍റെ (Karti Chidambaram) വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ ചൈനീസ് പൗരൻമാർക്ക് വിസ നല്‍കാന്‍ ഇടപെട്ടെന്നാണ് ആരോപണം.
രാവിലെ 7.30 നാണ് കാർത്തി ചിദംബരത്തിന്‍റെ ഔദ്യോഗിക വസതിയിൽ റെയ്ഡ് നടന്നത്. ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പടെ ഏഴ് പേർ അടങ്ങുന്ന സംഘമാണ് റെയ്ഡിനെത്തിയത്.
സിബിഐ റെയ്ഡില്‍ കാര്‍ത്തി ചിദംബരം അതൃപ്തി പ്രകടിപ്പിച്ചു. എത്രാമത്തെ തവണയാണ് പരിശോധന നടക്കുന്നതെന്നും തനിക്ക് എണ്ണം നഷ്ടപ്പെട്ടെന്നും കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.
സിബിഐ റെയ്ഡ് തുടങ്ങിയതിന് ശേഷമുള്ള ആദ്യ ട്വീറ്റാണിത്. സിബിഐ റെയ്ഡ് രാഷ്ട്രീയ അധപതനമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ചിദംബരം രാജ്യസ്നേഹിയെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.