NationalNews

അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു,തിടുക്കപ്പെട്ടുള്ള നടപടി സുപ്രീംകോടതി ജാമ്യ ഉത്തരവിന് മുമ്പ്‌

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.

കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.

അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ സി.ബി.ഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ.യുടെ നാടകീയനീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker