27.4 C
Kottayam
Thursday, June 4, 2026

മനോവൈകൃതം, അശ്ലീല വീഡിയോകൾക്ക് അടിമ; കൊൽക്കത്ത സംഭവത്തിലെ പ്രതിക്ക് ഒരു പശ്ചാത്താപവുമില്ല

Must read

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി സഞ്ജയ് റോയ് മനോവൈകൃതമുള്ള ആളും അശ്ലീല വീഡിയോകള്‍ക്ക് അടിമയുമാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍. മൃഗങ്ങളേപ്പോലുള്ള പെരുമാറ്റമുള്ള ഇയാള്‍ ചോദ്യംചെയ്യലില്‍ ഒരു ഘട്ടത്തില്‍പോലും താന്‍ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചിട്ടില്ലെന്നും കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

നടന്നകാര്യങ്ങള്‍ പൂര്‍ണമായും സഞ്ജയ് റോയ് അന്വേഷണ ഉഗ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു. ഒരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണില്‍നിന്ന് നിരവധി അശ്ലീല വീഡിയോകളും സിബിഐ കേസ് ഏറ്റെടുക്കുംമുമ്പ് കൊല്‍ക്കത്ത പോലീസ് കണ്ടെടുത്തിയിരുന്നു. പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതിന് ശാസ്ത്രീയവും സാങ്കേതികവുമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിയോടെ റോയിയെ ചെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വാര്‍ഡിന് സമീപം സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെ നാലുമണിക്ക് അദ്ദേഹം വീണ്ടും അതേ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് ഡോക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കാക്കുന്നത്. അതേസമയം, റോയിയുടെ ഡിഎന്‍എ പരിശോധന സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചില്ല. സിബിഐ സംഘം റോയിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായും അയല്‍വാസികളുമായും സംസാരിച്ചിരുന്നു.

- Advertisement -

ഇതിനിടെ, കേസില്‍ എഫ്.ഐ.ആര്‍. വൈകിയത് അങ്ങേയറ്റം അസ്വസ്ഥമാക്കുന്നെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി പറയുകയുണ്ടായി. എഫ്.ഐ.ആര്‍. വൈകിച്ചതിന്റെ ലക്ഷ്യമെന്തായിരുന്നെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സംഭവം ആദ്യമായി രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനോട് അടുത്തദിവസം സമയക്രമം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week