Home-bannerNationalNewsRECENT POSTS
കൊറോണ തടയാന്‍ ‘ഗോമൂത്ര പാര്‍ട്ടി’ സംഘടിക്കാനൊരുങ്ങി ഹിന്ദുമഹാസഭ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഹിന്ദുമഹാസഭ ‘ഗോമൂത്ര പാര്‍ട്ടി’ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് പറഞ്ഞു.
ഗോമൂത്രത്തിന് പുറമെ ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാണെന്ന് ഹിന്ദു മഹാസഭ അവകാശപ്പെടുന്നു. പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും ചക്രപാണി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News