InternationalNews

കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ചുംബന ദൃശ്യങ്ങള്‍ പുറത്ത്​ ,ആരോഗ്യ സെക്രട്ടറി രാജിവെച്ചു

ലണ്ടന്‍:കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ചുംബന ദൃശ്യങ്ങള്‍ പുറത്തുവന്നതിന്​ പിന്നാലെ, യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാന്‍കോക്​​ രാജിവെച്ചു. ഹാന്‍കോകി​െന്‍റ രാജി പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ സ്വീകരിച്ചു.

ത​െന്‍റ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം ‘ദി സണ്‍’ പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന്​ ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണം ഉയരുകയായിരുന്നു. തുടര്‍ന്ന്​ ആരോഗ്യ സെക്രട്ടറി മാപ്പ്​ പറഞ്ഞ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു.മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്.ഇതോടെ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതിനാല്‍ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്​തിരുന്നു. തുടര്‍ന്നാണ്​ രാജി പ്രഖ്യാപനം.

ത​െന്‍റ കുടുംബത്തോ​ട്​ മാപ്പ്​ ചോദിക്കുന്നതായി രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു. ഇൗ മഹാമാരിയില്‍ ത്യാഗം ചെയ്​ത വ്യക്തികളോട്​ കടപ്പെട്ടിരിക്കുന്നുവെന്നും കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാല്‍ താന്‍ സ്​ഥാപനത്തുനിന്ന്​ പുറത്തുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സേവനത്തില്‍ നിങ്ങള്‍ വളരെയധികം അഭിമാനിക്കണമെന്ന്​ -രാജി സ്വീകരിച്ച ബോറിസ്​ ജോണ്‍സണ്‍ ഹാന്‍കോകിന്​ എഴുതിയ കത്തില്‍ പറയുന്നു.

സാമൂഹിക അകലം പാലിക്കല്‍ താന്‍ ലംഘിച്ചതായി ഹാന്‍കോക്കി​െന്‍റ ക്ഷമാപണത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തമായി തുടരും. വ്യക്തിപരമായ വിവാദത്തില്‍ ത​െന്‍റ കുടുംബത്തി​െന്‍റ സ്വകാര്യത സംരക്ഷിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

42കാരനായ ഹാന്‍കോക് ആണ് ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാറി​ൻ്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button