കോട്ടയം: പി.സി. ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭ രംഗത്ത്. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. അതേസമയം, പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചു. ജനപക്ഷത്തെ മുന്നണിയില്‍ എടുക്കാതെ സഹകരിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗം പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കും.
അതേസമയം, ഉമ്മന്‍ചാണ്ടിയുമായി ഒരു തര്‍ക്കവുമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ ഇന്നലെ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി യുഡിഫിന്റെ മുന്‍ നിരയില്‍ നിന്ന് സര്‍ക്കാരിനെതിരെ സമരം നയിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനപക്ഷത്തിന്റെ മുന്നണി പ്രവേശന കാര്യത്തില്‍ യുഡിഎഫ് നേതാക്കളുടെ നിലപാട് അനുകൂലമാണെന്നും പി.സി ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.