27.1 C
Kottayam
Tuesday, May 7, 2024

CATEGORY

Kerala

കന്യാകുമാരിയിൽ തിരയിൽപ്പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു,രണ്ടുപേരെ രക്ഷപ്പെടുത്തി

കന്യാകുമാരി: കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂര്‍ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി...

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി; പരിഷ്‌കരണത്തിനെതിരെ വമ്പന്‍ പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം. ഇന്നും മുടങ്ങി കിടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ തുടങ്ങാനായില്ല. വിവിധ ജില്ലകളിലാണ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇതോടെ ലൈസന്‍സ് ടെസ്റ്റുകള്‍ തടസപ്പെടുകയും ചെയ്തു. സിഐടിയു...

ശവമഞ്ചം ചുമന്ന് മേയർ, സല്യൂട്ട് നൽകി പോലീസ്,കളിപ്പാട്ടങ്ങള്‍ അര്‍പ്പിച്ച് നാട്ടുകാര്‍; വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിന് വിട നല്‍കി കൊച്ചി നഗരം

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്. മേയര്‍ ഉള്‍പ്പെടെയുള്ളവരാണ്...

മേയർ ആര്യയ്‌ക്കെതിരെ കേസെടുക്കണം, യദുവിന്റെ ഹർജിയിൽ കോടതി ഉത്തരവ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച്...

വീണ്ടും ജീവനെടുത്ത് അരളി;പത്തനംതിട്ടയിൽ അരളി തിന്ന് പശുവും കിടാവും ചത്തു 

പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ...

പാലക്കാട്ട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ

പാലക്കാട്: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുൻ ഭർത്താവ്. പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിയായ ബർഷീനയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ...

മൂലമറ്റത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി: കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.. അറക്കുളം സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാനായിരുന്ന...

കൊച്ചി സ്മാർട്ട് സിറ്റിയിൽ ഇരുമ്പ് ഫ്രെയിം തകർന്നുവീണ് അപകടം; ഒരു മരണം

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഗോവണി തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്....

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി:രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം....

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന...

Latest news