കുമളി: ഇടുക്കി ജില്ലയിലെ കുമളിയില്‍ ഉരുള്‍പൊട്ടി. കുമളി അട്ടപ്പള്ളത്താണ് ഉരുള്‍പൊട്ടിയത്. രണ്ടേക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതായാണ് വിവരം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ട്.
https://youtu.be/tZgzX5dkDhs
മലപ്പുറം: കവളപ്പാറ മുത്തപ്പന്‍കുന്നില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓടിമാറിയതിനാല്‍ വന്‍ ദുരന്തം വഴിമാറുകയായിരിന്നു. ആര്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 45 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കളവപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം...
ബാലരാമപുരം: ബാലരാമപുരം ടണലിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണു. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തെ തുടര്‍ന്ന് രണ്ട് മണക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു....
കോഴിക്കോട്: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ട്രെയിന്‍ ഗതാഗതത്തിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്കും നിയന്ത്രണം. കോഴിക്കോട് നിന്നും വയനാട്, പാലക്കാട് ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ ഇന്നും...
കൊച്ചി: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് തിരിച്ചടിയായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഫലമായി ആഗസ്റ്റ് 15...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ടാക്‌സിവേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് വിമാനത്താവളം അടച്ചത്. ഞായറാഴ്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച ശക്തമായി മഴ പെയ്തില്ലെങ്കില്‍...
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പുന:രാരംഭിക്കും. പ്രദേശത്തെ അമ്പതിലേറെ പേരെ ഉരുള്‍പൊട്ടലില്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം....