25 C
Kottayam
Tuesday, October 1, 2024

CATEGORY

Home-banner

ശ്രമം വിഫലം;സിഗ്നൽ ലഭിച്ചിടത്ത് മനുഷ്യസാന്നിധ്യമില്ല, പാമ്പിന്റെയോ മറ്റോ ആകാം’: തിരച്ചിൽ നിർത്തി ദൗത്യസംഘം

കൽപറ്റ: മുണ്ടക്കൈയിൽ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലം. ഇവിടെനിന്നും യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ദൗത്യസംഘം ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു...

മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നിർദേശം: സിഗ്നൽ കിട്ടിയിടത്ത് ഫ്ലഡ് ലൈറ്റ് എത്തിച്ച് രാത്രിയും പരിശോധന തുടരും

വയനാട്:  രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. രാത്രി ആയതിനാൽ ഫ്ലഡ് ലൈറ്റ് ഉൾപ്പെടെ...

വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ;പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം,കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി കരട് വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ...

വയനാട് ഉരുൾപൊട്ടൽ ദുരന്തം: മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി, വെള്ളാര്‍മല എന്നീ വില്ലേജുകളും വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജുമാണ്...

ജീവന്‍റെ തുടിപ്പോ? തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ, സ്ഥലം കുഴിച്ച് പരിശോധന

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി...

വയനാട്: മരണം 331 ആയി; കാണാമറയത്ത് ഇനിയും ഇരുന്നൂറിലധികം പേർ

മേപ്പാടി: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനവിലാപങ്ങൾ. ആയുസിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ വീട് നഷ്ടപ്പെട്ട വേദനയിൽ പകച്ചുനിൽക്കുന്നവർ. കേരളത്തിന്റെയൊന്നാകെ ഉള്ളുനീറുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വളർത്തുകയാണ്. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ...

മാവോവാദി നേതാവ് സി.പി മൊയ്തീൻ അറസ്റ്റിൽ, ATS-ന്റെ പിടിയിലായത് കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണി

ആലപ്പുഴ: കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീൻ തീവ്രവാദവിരുദ്ധസേന (എ.ടി.എസ്)യുടെ പിടിയിൽ. ആലപ്പുഴ കെ.എസ്.ആർ.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടർന്ന്, മറ്റൊരിടത്തേക്ക് മാറിയതായും...

4-ാം ദിനം;ദുരന്തഭൂമിയിലെ വീട്ടിൽ ഒറ്റപ്പെട്ട 4 പേരെ കണ്ടെത്തി രക്ഷപ്പെടുത്തി സൈന്യം

കൽപറ്റ: വയനാട്ടില്‍ കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്....

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമർദ്ദ പാത്തി; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും...

വയനാട് ദുരന്തം: ഇതുവരെ 291 മരണം, 240 പേരെ കാണാനില്ല; 1700 പേർ ക്യാമ്പുകളിൽ; ഇന്ന് 6 സോണുകളാക്കി തെരച്ചിൽ

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന്...

Latest news