കോട്ടയത്ത് കൊവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ സംഭവം,ബി.ജെ.പി കൗണ്‍സിലര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തു
കോട്ടയം: മുട്ടമ്പലം പൊതു ശ്മശാനത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ പോലീസ് കേസെടുത്തു.ഹരികുമാറിനൊപ്പം ചേര്‍ന്ന് സംസ്‌കാരം തടഞ്ഞ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയും എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുത്തു.
കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കേളേജ് ഭാഗത്ത് ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിയ്ക്കുന്നതാണ് ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്.ശ്മശാനത്തില്‍ നിന്നും ഉയരുന്ന പുകയിലൂടെ കൊവിഡ് പകരുമെന്ന് കൗണ്‍സിലര്‍ തെറ്റിദ്ധരിപ്പിച്ചതോടെ സമീപത്തുള്ള കൊളനിവാസികള്‍ പ്രതിഷേധിയ്ക്കുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടു മുതല്‍ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ടതോടെ രാത്രിയോടെ മൃതദേഹം സംസ്‌കരിയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിയ്ക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടര്‍ന്ന് പ3തിഷേധക്കാര്‍ പിന്‍മാറിയതോടെ അര്‍ദ്ധ രാത്രിയില്‍ വന്‍ പോലീസ് സന്നാഹത്തോടെ സംസ്‌കാരം നടത്തുകയായിരുന്നു.