Home-bannerKeralaNewsRECENT POSTS
‘ഇന്ത്യ എന്റെ രാജ്യമല്ല, ഈ നാറികളൊന്നും എന്റെ സഹോദരി സഹോദരന്മാരുമല്ല!’ രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ച എസ്.എഫ്.ഐ യൂണിറ്റിനെതിരെ കേസെടുത്തു
പാലക്കാട്: കാമ്പസിനകത്ത് രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ എസ്.എഫ്.ഐ കോളജ് യൂണിറ്റിനെതിരെ പോലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
എന്തെങ്കിലും ഉദ്ദേശത്തോടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് ചുമത്തുന്ന ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐയുടെ കൊടിമരത്തിന് സമീപമായിരുന്നു പോസ്റ്റര്‍ പതിച്ചത്.
ഇന്ത്യ എന്റെ രാജ്യമല്ല, ഈ നാറികളൊന്നും എന്റെ സഹോദരി സഹോരന്മാരല്ല. ഇങ്ങനെയുള്ള രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുകയോ ഇതിന്റെ ഇപ്പോഴത്തെ ഒരവസ്ഥയിലും അഭിമാനം കൊള്ളുകയോ ചെയ്യുന്നില്ല. ഇവിടെ ഇങ്ങനെയൊരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഇതാണ് പോസ്റ്റിലെ ഉള്ളടക്കം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News