പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചു; മാതാവിനെതിരെ കേസ്

ഉദുമ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് കാര്‍ ഓടിക്കാന്‍ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തി(35) നെതിരെയാണ് ബേക്കല്‍ ഇന്‍സ്പക്ടര്‍ യു.പി. വിപിന്‍ കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം.

തച്ചങ്ങാട് ഭാഗത്ത് നിന്നും ബേക്കലിലേക്ക് കുട്ടി കാര്‍ ഓടിച്ചു വരുന്നതിനിടയിലാണ് വാഹന പരിശോധക സംഘത്തിന് മുന്നില്‍ എത്തപ്പെട്ടത്. തുടര്‍ന്ന്‌ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയച്ച ശേഷം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News