News

ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി:തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ കൊല്ലം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

കൊല്ലം സ്വദേശി അഫ്സലിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്.

2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച്‌ പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി. നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button