തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനിടയെയും മാസ്ക് ധരിക്കാൻ വിമുഖത.സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 21733 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അകലം പാലിക്കാത്തതിന് 11210 പേർക്കെതിരെയും കേസെടുത്തു. ഇതിൽ നിന്നായി 6548750 രൂപ ഈടാക്കി.
കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. 5554 പേർക്ക് ഇന്ന് കോഴിക്കോട് രോഗം സ്ഥിരീകരിച്ചു.
എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.