കോട്ടയം: സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ ആരാധനകളും പ്രാര്‍ത്ഥനകളും നിയന്ത്രിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് കൂര്‍ബാന നടത്തിയ പള്ളിക്കെതിരെ നോട്ടീസ്. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഫാ.വര്‍ഗീസ് പോള്‍ ചേരപറമ്പിലാണ് ഇവിടെ വികാരി.
കുര്‍ബാനയില്‍ അമ്പതിലധികം ആളുകള്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം ഉണ്ടായിരിക്കേയാണ് ഈ നടപടി. വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുര്‍ബാന ഇന്നു മുതല്‍ എറണാകുളം അങ്കമാലി അതിരുപതയില്‍ വിലക്കികൊണ്ട് ആര്‍ച്ച്ബിഷപ് ആന്റണി കരിയിലും ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കോട്ടയം ജില്ലയില്‍ മതപരമായ ചടങ്ങുകള്‍ക്ക് ഉള്‍പ്പെടെ ആളുകള്‍ കൂടുന്നത് നിരോധിച്ച് കലക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതെല്ലാം ലംഘിച്ചതിനാണ് തലയോലപ്പറമ്പ് പോലീസ് നോട്ടീസ് നല്‍കിയത്.
ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവന്‍തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെയും തലയോലപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. നിര്‍ദേശം മറികടന്ന് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശനം നടത്തിയ കോഴിക്കോട് മണിയൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശം മറികടന്നതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 269 ക്രപാരം കേസെടുത്തിരിക്കുന്നത്.