25.6 C
Kottayam
Thursday, June 4, 2026

ഒരിക്കൽ കൂടി ജയിലിൽ പോകാൻ മടിയില്ല; റോഡ് ഉപരോധത്തിന് എം.വി.ജയരാജനടക്കം പതിനായിരം പേർക്കെതിരെ കേസ്

Must read

കണ്ണൂർ: റോഡ് തടഞ്ഞു സമരം ചെയ്തതിന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കണ്ടാലറിയാവുന്ന പതിനായിരം പേർക്കുമെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഎം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിനിടെയായിരുന്നു റോഡ് തടയൽ. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു വഴി തടഞ്ഞ് സമരം ചെയ്തതിന് ടൗൺ പൊലീസാണ് എഫ്ഐആർ‍ റജിസ്റ്റർ ചെയ്തത്. കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരും പ്രതികളാണ്. 

ഉപരോധത്തിനു മുന്നോടിയായി പാർട്ടിക്ക് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ജനാധിപത്യ മര്യാദ കണക്കിലെടുത്തു നോട്ടിസ് വാങ്ങിച്ച് പോക്കറ്റിലിട്ടെന്നും ഈ ചൂടുകാലത്ത് ഒരിക്കൽ കൂടി ജയിലിൽ പോകുന്നതിന് മടിയില്ലെന്നുമാണ് ഉപരോധസമരത്തിൽ എം.വി.ജയരാജൻ പ്രസംഗിച്ചത്. ഒരിക്കൽ പ്രസംഗിച്ചതിന് ജുഡീഷ്യറി തന്നെ ജയിലേക്ക് അയച്ചതാണെന്നും കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോരാടുമെന്നും ജയരാജൻ പറഞ്ഞു. 

- Advertisement -

ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധം രാവിലെ 9നു കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതിനെതിരെയുമായിരുന്നു പ്രതിഷേധം. പരിപാടിയുടെ പ്രചാരണത്തിനായി, ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന ചോദ്യമുയർത്തി 18 ഏരിയകളിലും കാൽനട പ്രചാരണ ജാഥ നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week