കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ ഒരു വഞ്ചാനക്കേസ് കൂടി. ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേര് നിക്ഷേപമായി നല്കിയ 73 ലക്ഷം തട്ടിയെന്നാണ് കേസ്. മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. എംഎല്‍എക്കെതിരെ ഇതോടെ 13 വഞ്ചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എംസി കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ്സിനു വേണ്ടി 700 ഓളം ആളുകളില്‍ നിന്നാണ് 132 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചത്. സ്ഥാപനം പൂട്ടിപ്പോയതോടെ സാമ്പത്തിക നഷ്ടം ബോധ്യമായതോടെയാണ് നിക്ഷേപകരില്‍ ചിലര്‍ പരാതിയുമായി രംഗത്തെത്തിയത്.കമറുദ്ദീന് പ്രതിയായ സാന്പത്തിക തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കായി നൂറു കണക്കിന് ആളുകളുടെ പക്കല്‍ നിന്നു ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി വാങ്ങുകയും ഇതു തിരികെ നല്‍കാതെ വിശ്വാസ വഞ്ചന കാട്ടിയെന്നും ആണു പരാതി. ചെറുവത്തൂര്‍ ആസ്ഥാനമായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരാണ് പോലീസിനെ സമീപിച്ചത്.