KeralaNews

കൊച്ചിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: മൂവാറ്റുപുഴ എം.സി. റോഡ് ഈസ്റ്റ് മാറാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പുളിന്താനം സ്വദേശി ലിസി സ്റ്റീഫൻ(61) ആണ് മരിച്ചു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. മരിച്ച ലിസിയോടൊപ്പം ഉണ്ടായിരുന്ന ഭർത്താവ് സ്റ്റീഫനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മക്കൾ: അനു, ജോസ്ലിന്റ, ക്രിസ്മോൾ. മരുമക്കൾ:ലിബിൻ, ഷിജോ, ക്രിസ്റ്റീൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button