കോട്ടയത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: പുതുപ്പള്ളി പാറയ്ക്കൽ കടവിൽ കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു. തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. പാറയ്ക്കൽ കടവ് ഷാപ്പിന് സമീപമെത്തിയ കാർ അതിവേഗത്തിൽ മുന്നോട്ടോടി കൊടൂരാറ്റിലേക്ക് മറിയുകയായിരുന്നു. ഷാപ്പിനുള്ളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് രണ്ടുപേരെ രക്ഷിച്ചത്. കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനാ സംഘമെത്തിയാണ് കാറിനുള്ളിൽ കുടുങ്ങിപ്പോയ അനൂപിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News