തളിപ്പറമ്പ് ലോക്ക് ഡൗണ്‍ ലംഘിച്ച് പുതിയ കാറെടുത്തു് റോഡില്‍ പറന്ന ആളെ കാലും കയ്യും കെട്ടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു . കാസര്‍കോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ് കാറെടുത്ത് റോഡിലിറങ്ങിയതാണ് പുലിവാലായത് . റോഡിലിറങ്ങിയതിന്റെ കാരണം ‘പുതിയതായി വാങ്ങിയ കാറൊന്ന് ഓടിക്കുക എന്നതായിരുന്നു.നിരത്തില്‍ വാഹനങ്ങളൊന്നും ഇല്ലാത്തതിനാല്‍ 100-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓട്ടം.
തളിപ്പറമ്പിലെത്തി സ്റ്റേറ്റ് ഹൈവേയില്‍ കയറിപ്പോള്‍ ഓടിക്കാന്‍ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ഒരു തടസവും മൈന്‍ഡ് ചെയ്തതുമില്ല .കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയുകയായിരുന്നു. ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം തടയുക മാത്രമല്ല പുതുപുത്തന്‍ വാഹനം തല്ലി തകര്‍ക്കുകയും ചെയ്തു.
തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ കേസൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.