താമരശ്ശേരിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

താമരശ്ശേരിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

താമരശ്ശേരി: വട്ടക്കുണ്ടിൽ ദേശീയപാതയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ താമരശ്ശേരി വാടിക്കൽ മുജീബ് റഹ്മാൻ, കദീജ മിന്നത്ത്, മുഹമ്മദ് ഇജ് ലാൻ, മിനിലോറി ഡ്രൈവർ മുഹമ്മദ് മകൻ നിഹാൽ എന്നിവർക്കാണ് പരുക്കേറ്റത്.

സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ച് പുറത്തേക്കിറങ്ങിയ കാറിൽ കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽനിന്ന് റോഡിൽ ഒഴുകിയ ഓയിൽ മുക്കത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘം നീക്കംചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News