24.2 C
Kottayam
Saturday, June 6, 2026

കൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പേര്‍ ഗുരുതരാവസ്ഥയില്‍

Must read

കൊച്ചി: കൊച്ചി ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ ​ഗുരുതരാവസ്ഥയിൽ തുടരുന്നു. പുലർച്ചെ നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാർ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശി രഞ്ജി ജോസ്, തിരുവാണിയൂർ സ്വദേശി ജോഷ് എന്നിവർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലും സുഹൃത്തായ ജിതിനും ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.

സീപോർട്ട് എയർപോർട്ട് റോഡിൽ പുലർച്ചെ 4.30 മണിയോടെയാണ് അപകടം. കാക്കനാട് ഭാഗത്ത് നിന്ന് സിമന്റ് ലോഡുമായി വരികയായിരുന്ന ലോറിയിൽ എതിരെ കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ ദിശ തെറ്റി ലോറിയിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാ​ഗം പൂർണമായും തകർന്നു. തിരുവാണിയൂർ സ്വദേശിയായ 26കാരനായ അജിത്ത് മരിക്കുകയും ചെയ്തു. അപകടം കണ്ട വാഹനയാത്രക്കാരും, ഫയർഫോഴ്സും, ഹിൽപാലസ് പൊലീസും ചേർന്നാണ് കാറിനുള്ളിൽ നിന്ന് നാല് പേരെയും പുറത്തെടുത്തത്.

കൊച്ചി വളഞ്ഞമ്പലത്തെ സ്വകാര്യസ്ഥാപനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർത്ഥികളാണ് നാല് പേരും. മരിച്ച അജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാനായി ഇന്നലെ വൈകീട്ട് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു അജിത്ത്. സുഹൃത്തുക്കൾക്കൊപ്പം കാക്കനാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

- Advertisement -

കൊച്ചി ബിപിസിഎൽ, ഐഒസി ഉൾപ്പെടെ വ്യവസായ മേഖലയിലെ പ്രധാന റോഡിന് വീതി വളരെ കുറവാണ്. എന്നാൽ അമിതവേഗതയാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാർ അമിത വേഗതയിൽ വരുന്നത് കാണാം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week