24.1 C
Kottayam
Monday, June 8, 2026

ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു;അപകടം ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ

Must read

ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കുന്നതിനായി നാഗർകോവിലിൽ പോയി മടങ്ങും വഴി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റിൽ ജെയിംസ് – ലിസി ദമ്പതികളുടെ മകൻ അഖിൽ ( 24) ആണ്  മരിച്ചത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അവരിൽ ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

രാവിലെ 11 ഓടെയായിരുന്നു അപകടം. ചെന്നെയിൽ ജോലി ചെയ്യുകയായിരുന്ന അഖിൽ, അച്ഛന്‍റെ സഹോദരൻ നല്ലയ്യയുടെ മരണാനാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിൽ എത്തിയത്. അമ്മ ലിസിയുടെ കുടുംബ വീടായ പാമ്പനാറ്റിൽ നിന്നും ഇന്നലെ നാഗർകോവിലെ മറ്റൊരു മരണാനന്തര ചടങ്ങിൽ സംബന്ധിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകട സ്ഥലത്ത്  തന്നെ അഖിൽ മരിച്ചു. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി  മൃതദേഹം ബന്ധുക്കൾക്ക്  വിട്ടുകൊടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

Popular this week