തിരുവല്ല: കനത്ത മഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. തിരുവല്ല -കുമ്പഴ റോഡില്‍ മനയ്ക്കച്ചിറയ്ക്കടുത്താണ് സംഭവം. റോഡരികില്‍ നിന്ന് മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടുപിന്നില്‍ ഒരു കെ.എസ്.ആര്.ടി.സി ബസും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ നാലുപേരെ കാണാതായി. 23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് അറിയിപ്പുണ്ട്. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോ ആളുകള്‍വീതം മരിച്ചത്. വിഴിഞ്ഞത്തുനിന്നും കടലില്‍ പോയ മൂന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ്.