CrimeKeralaNews

കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി: സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എക്‌സൈസ്

*കൊച്ചി:മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവു ചെടി കണ്ടെത്തി.
പാലാരിവട്ടം ട്രാഫിക് സിഗ്നലിന് സമീപത്ത് 516-517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ നട്ട് പരിപാലിക്കാന്‍ കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്.

130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു.
രാജമല്ലി ചെടികള്‍ക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്.
അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല.

ആരെങ്കിലും മനഃപൂര്‍വം ചെടി നട്ടുവളര്‍ത്തിയതാകാനാണ് സാധ്യതയെന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button