31.1 C
Kottayam
Friday, May 17, 2024

മൂവാറ്റുപുഴ കനാൽ ഇടിഞ്ഞ് വീണു, ഒഴിവായത് വൻ ദുരന്തം

Must read

കൊച്ചി: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. കനാൽ ഇടിഞ്ഞ് റോഡിൽ വീണത് ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ്. ക‍ാ‍ർ കടന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി

കനാൽ തകർന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറി. വാഹന ​ഗതാ​ഗതവും തടസപ്പെട്ടു. മണിക്കൂറുകളോളം ശ്രമിച്ച ശേഷം ​ഗതാ​ഗതം പുനസ്ഥാപിച്ചു

വലിയ ശബ്ദത്തോടെയാണ് കനാൽ പൊട്ടിയതെന്ന് സമീപത്തുള്ളവർ പറയുന്നു. പിന്നീട് വീടിന്‍റെ മുറ്റത്തേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.

നിർമാണത്തിലെ അശാസ്ത്രീയത ആണ് കനാൽ ഇടിഞ്ഞു വീഴാൻ കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week