29.4 C
Kottayam
Friday, June 5, 2026

വിദേശ വിദ്യാർത്ഥികളെ വേണമെന്ന് പ്രവിശ്യകള്‍,കാനഡ തീരുമാനം മാറ്റുമോ?

Must read

ഒട്ടാവ:അന്തർദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ ഉള്‍‌പ്പെടെ ശക്തമായ പല നിയന്ത്രണങ്ങളാണ് കാനഡ അടുത്തിടെ നടപ്പിലാക്കിയിരിക്കുന്നത്. ഭവന പ്രതിസന്ധി അടക്കമുള്ള വർധിച്ച് വരുന്ന പ്രാദേശിക വികാരങ്ങളെ ക്ഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. എന്നാല്‍ കാനഡയ്ക്കുള്ളില്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരായ വികാരം ഉയർന്ന് വരുമെന്ന വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ അത് യാഥാർത്ഥ്യമാകുകയും ചെയ്തിരിക്കുകയാണ്.

അന്താരാഷ്‌ട്ര വിസ നിയന്ത്രണങ്ങളില്‍ നിന്ന് ചില വിദ്യാലയങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനപ്പെട്ട ഒരു പ്രവിശ്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ട്രക്കിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ പ്രധാന ജോലികൾക്കായി ആളുകളെ പരിശീലിപ്പിക്കുന്ന സ്‌കൂളുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ബ്രിട്ടീഷ് കൊളംബിയ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തൊഴിലാളി ക്ഷാമമുള്ള മേഖലകളിലെ ജോലി നികത്താൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയാതിരിക്കാന്‍ സർക്കാർ ശ്രദ്ധിക്കണമെന്ന് ബിസി പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ലിസ ബിയർ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ട്രക്കിംഗ്, ബാല്യകാല വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയുൾപ്പെടെ, “ഡിമാൻഡ് ഏരിയകൾക്കായി ബിസിയുടെ ലെറ്റർ ഓഫ് അറ്റസ്റ്റേഷൻ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണം തുടരുന്നതിന്” ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും ബെയർ പറഞ്ഞു.

വോട്ടെടുപ്പിൽ പിന്നിലായേക്കുമെന്ന് ഭയപ്പെടുന്ന ട്രൂഡോ കുടിയേറ്റത്തെ റെക്കോർഡ് തലത്തിലേക്ക് ഉയർത്തിയതിന് ശേഷം എണ്ണം കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഒക്ടോബർ 1 ന് അവസാനിച്ച വർഷത്തിൽ കാനഡയിലെ ജനസംഖ്യ 1.25 ദശലക്ഷത്തിൽ നിന്ന് 40.5 ദശലക്ഷമായി ഉയർന്നിരുന്നു. വിദേശ വിദ്യാർത്ഥികളുടെ വർദ്ധനവാണ് കാനഡയിലെ ജനസഖ്യ ഉയരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

- Advertisement -

വിദേശ വിദ്യാർത്ഥി വിസ അനുമതി 2023 ലേതില്‍ നിന്നും 35 ശതമാനമെങ്കിലും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം. എന്നാൽ പുതിയ നിയന്ത്രണങ്ങൾ ബ്രിട്ടീഷ് കൊളംബിയയുടെ ആവശ്യങ്ങൾ കണക്കിലെടുക്കുന്നതല്ല. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് മാർക്ക് മില്ലറുമായി ചർച്ച നടത്തുമെന്നും ബെയർ വ്യക്തമാക്കി.

- Advertisement -

നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതോടെ ഈ വർഷം, കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ പ്രവിശ്യയായ ബിസിയിലെ സ്വകാര്യ കോളേജുകൾക്ക് 2023-ൽ ലഭിച്ചതിനേക്കാൾ 27% കുറച്ച് സ്റ്റഡി പെർമിറ്റ് അപേക്ഷകൾ മാത്രമേ ലഭിക്കൂ. ഇത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പല സ്ഥാപനങ്ങളുടെയും ബിസിനസ് ലക്ഷ്യങ്ങള്‍ക്കും തിരിച്ചടിയാകും.

എന്നാല്‍ എത്ര കോളേജുകളെ ബാധിക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ബെയർ വിസമ്മതിച്ചു. അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ക്കായുള്ള പുതിയ പ്രൊവിൻഷ്യൽ സംവിധാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിസി സർക്കാർ കൂട്ടിച്ചേർത്തു. മൊത്തത്തിൽ, ഈ വർഷം അംഗീകൃത പഠന അനുമതികളുടെ എണ്ണം ഏകദേശം 17% കുറയുമെന്ന് പ്രവിശ്യ പ്രതീക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

Popular this week