24.8 C
Kottayam
Sunday, June 7, 2026

220 ടൺ ഭാരമുള്ള കെട്ടിടം 700 കഷ്‌ണം സോപ്പുകൾ കൊണ്ട് നിരക്കി മാറ്റി, വീ‌ഡിയോ

Must read

ഒട്ടാവ: 220 ടൺ ഭാരമുള്ള ഒരു കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത് 700 സോപ്പ് ബാറുകൾ ഉപയോഗിച്ച്. കാനഡ നോവ സ്‌കോട്ടിയയിലെ ഹാലിഫാക്‌സിലുള്ള പഴയ ഹോട്ടലാണ് പൊളിച്ചുമാറ്റാതെ മാറ്റി സ്ഥാപിച്ചത്. വിക്‌ടോറിയ രാജ്ഞിയുടെ കാലഘട്ടത്തെ കെട്ടിടമായ എലംവുഡ് ഹോട്ടലാണ് പാരമ്പര്യേതര മാർഗങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിച്ചത്.

1826ലാണ് കെട്ടിടം പണിതത്. പിന്നീടിത് വിക്ടോറിയൻ എലംവുഡ് ഹോട്ടലാക്കി മാറ്റുകയായിരുന്നു. 2018ലാണ് കെട്ടിടത്തിൽ ആദ്യമായി വിള്ളലുകൾ കണ്ടുതുടങ്ങിയത്. പിന്നാലെ ഗാലക്‌സി പ്രോപ്പർട്ടീസ് എന്നൊരു കമ്പനി പുരാതനമായ കെട്ടിടം സ്വന്തമാക്കുകയായിരുന്നു. കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 220 ടൺ ഭാരമുള്ള കെട്ടിടം മാറ്റി സ്ഥാപിക്കാനുള്ള വെല്ലുവിളി എസ് റുഷ്‌ടൺ കൺസ്ട്രക്ഷൻ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

പരമ്പരാഗതമായ റോളറുകൾ ഉപയോഗിക്കാതെ വ്യത്യസ്തമായ രീതിയിൽ കെട്ടിടം പുനഃസ്ഥാപിക്കാനാണ് കമ്പനി തീരുമാനിീച്ചത്. ഐവറി സോപ്പ് കൊണ്ടുണ്ടാക്കിയ സോപ്പ് കട്ടകളാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് എസ്‌കവേറ്ററുകളും ഒരു ട്രക്കും ഉപയോഗിച്ച് സോപ്പ് കട്ടകളുടെ സഹായത്തോടെ കെട്ടിടം നിരക്കി മാറ്റുകയാണ് ചെയ്തത്. 30 അടിയോളമാണ് കെട്ടിടം ഇത്തരത്തിൽ നിരക്കി മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week