മുംബൈ:ഇന്ത്യയില്‍ ഇന്ന് സുപ്രധാന ഇടപാടുകളെല്ലാം ഡിജിറ്റലാണ്. ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ രാജ്യത്ത് വ്യാപകമാണ്. യുപിഐ അഥവാ യൂനിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് വന്നതോടെ രാജ്യത്തെ പേമെന്റ് സംവിധാനത്തില്‍ വിപ്ലകരമായ മാറ്റം വരികയായിരുന്നു. അതിവേഗത്തില്‍ പണം അയക്കാന്‍ സാധിക്കുമെന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ബാങ്കുകളില്‍ പോയി നമ്മള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയുമില്ല.
എന്നാല്‍ ഈ ഇടപാടുകള്‍ കൊണ്ട് പ്രശ്‌നങ്ങളുമുണ്ട്. കാരണം അബദ്ധത്തില്‍ പണം മറ്റാര്‍ക്കെങ്കിലും നമ്മള്‍ അയക്കാന്‍ സാധ്യതയുണ്ട്. തെറ്റായ യുപിഐ ഐഡിയാണെങ്കില്‍ ഇത്തരത്തില്‍ ഇടപാടുകളില്‍ അബദ്ധം സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അയച്ച പണം നമുക്ക് വീണ്ടെടുക്കാനാവുമോ? അതെങ്ങനെ ആണെന്ന് നോക്കാം.
യുപിഐ ട്രാന്‍സാക്ഷനുകള്‍ അതിവേഗം നടക്കുന്നതാണ്. അതുകൊണ്ട് അവ മാറ്റുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ഓട്ടോ റിവേഴ്‌സല്‍ എന്ന ഓപ്ഷന്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം പോയിട്ടുണ്ടെങ്കില്‍ അത് മാറ്റാനായി റിക്വസ്റ്റ് ചെയ്യാം.
ചില നിബന്ധനകള്‍ ഇക്കാര്യത്തിലുണ്ട്. അത് പാലിച്ചേ പേമെന്റ് റിവേഴ്‌സ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനാവൂ. നിങ്ങള്‍ അബദ്ധവശാല്‍ തെറ്റായ യുപിഐ ഐഡിയിലേക്കോ, മൊബൈല്‍ നമ്പറിലേക്കോ പണം അയച്ചാല്‍ നിങ്ങള്‍ പേമെന്റ് തിരിച്ചുപിടിക്കാന്‍ അഭ്യര്‍ത്ഥിക്കാം.
നിങ്ങള്‍ അനുമതി നല്‍കാതെ ഒരു ട്രാന്‍സാക്ഷന്‍ ശ്രദ്ധിക്കപ്പെട്ടാല്‍ യുപിഐ സര്‍വീസ് ദാതാവിനെയോ, ബാങ്കിനെയോ വിവരം അറിയിക്കണം. ഇടപാടുകള്‍ പരാജയപ്പെടുകയോ പെന്‍ഡിംഗില്‍ നില്‍ക്കുകയോ ചെയ്താല്‍ അത് റിവേഴ്‌സ് ചെയ്യാം. എന്നാല്‍ ഇടപാടുകള്‍ വിജയകരമാണെങ്കില്‍ അത് മാറ്റാന്‍ സാധിക്കില്ല.
ഒരിക്കല്‍ പണം അയക്കുന്നതിന് മുമ്പ് അയക്കുന്ന അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇതിലൂടെ തെറ്റുകള്‍ ഒഴിവാക്കാം. ഇതിലൂടെ പേമെന്റ് റിവേഴ്‌സലിനായി അപേക്ഷിക്കേണ്ടി വരില്ല എന്നും ഉറപ്പിക്കാം. യുപിഐ ഉപയോഗിക്കുമ്പോള്‍ ട്രാന്‍സാക്ഷനുകളുടെ ഒരു രേഖകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. യുപിഐ പിന്‍ അതുപോലെ സുരക്ഷിതമാക്കാനും ശ്രമിക്കുക.
തെറ്റായ ഐഡിയിലേക്ക് പണം അയച്ചാല്‍ അത് റിവേഴ്‌സ് ചെയ്യുന്നതിനായി ആദ്യ ബാങ്കിനെയോ, യുപിഐ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറിലോ വിളിക്കുക. എല്ലാ വിവരങ്ങളും ഇവരെ കൃത്യമായി അറിയിക്കണം. ട്രാന്‍സാക്ഷന്‍ റഫറന്‍സ് നമ്പര്‍, തിയതി, എത്ര തുകയാണ് കൈമാറിയത് എന്നെല്ലാം കൃത്യമായി അറിയിച്ചു.
ഇവര്‍ പേമെന്റ് റിവേഴ്‌സിംഗിന് സഹായിക്കും. എപ്പോഴാണ് ഈ വിവരങ്ങള്‍ ബാങ്കുകളെ അടക്കം അറിയിക്കുന്നത് എന്നതും പ്രധാനപ്പെട്ടതാണ്. കാരണം ചില ബാങ്കുകളും യുപിഐ സര്‍വീസ് പ്രൊവൈഡര്‍മാരും സമയ പരിധി വെക്കാറുണ്ട്. കാര്യങ്ങള്‍ പരിശോധിച്ച് ശേഷം ഇവര്‍ റിവേഴ്‌സല്‍ നടപടിക്രമങ്ങളും ആരംഭിക്കും. ഇത് വിജയകരമായാല്‍ പണം അക്കൗണ്ടില്‍ തിരികെയെത്തും.