തിരുവനന്തപുരം: പാലോടുനിന്നും 12.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വിതുര തൊളിക്കോട് സ്വദേശി ആഷിഖ് (27) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ ഷാഡോ ടീം കഞ്ചാവ് പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിൽ കിടന്ന് ഉറങ്ങുമ്പോഴാണ് ആഷിക്ക് പിടിയിലായത്.
4 കെട്ടുകളിലായി കാറിന്റെ ഡിക്കിയിലെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസി ബസിൽ പാലോട് എത്തിച്ചു പാലോട് നിന്നും ഒരു കിലോമീറ്റർ മാറി ഇലവിൻ കോണത്ത് ആർമി സ്റ്റിക്കർ ഒട്ടിച്ച കാറിൽ നിന്നാണ് 12.5 കിലോ കഞ്ചാവുമായി യുവാവിനെ shadow ടീം പിടികൂടി പാലോട് പോലീസിന് കൈമാറിയത്.
ഒരു പൊതി 600 രൂപയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. ആർമി സ്റ്റിക്കർ പതിച്ച കാർ ആയതിനാൽ ആർക്കും സംശയം തോന്നിയില്ല. 2022-ൽ എക്സൈസ് ഓഫീസറെ കൈയ്യിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി കൂടിയാണ് ഇയാൾ. നെടുമങ്ങാട് എക്സൈസിൽ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്. 3 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ഓണം പ്രമാണിച്ച് മലയോര മേഖലയിൽ വിൽപന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. 29.30 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശികളായ മാളിയേക്കല്‍ പറമ്പ് തറോപ്പടി ഹൗസില്‍ അബ്ദുള്‍ റൗഫ് എം.പി (29), നിറംനിലവയല്‍ കെ.ടി ഹൗസില്‍ മുഹമ്മദ്ദ് ദില്‍ഷാദ്.കെ.ടി (22) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് ടി.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫും അരുണ്‍ വി ആര്‍ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
മാളിന്റെ പരിസരത്തെ ഹോട്ടലില്‍ റൂം എടുത്താണ് സംഘം ലഹരി മരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്നര ലക്ഷം രൂപ വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് മയക്കുമരുന്ന് വില്‍പ്പനയില്‍ ലഭിച്ച 26.000 രൂപയും മൊബൈല്‍ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അടുത്ത കാലത്ത് ഗള്‍ഫില്‍ നിന്നും വന്ന ദില്‍ഷാദിനെ, ഗള്‍ഫിലേക്കാള്‍ വരുമാനം നാട്ടിൽ ഉണ്ടാക്കാമെന്ന് പറഞ്ഞ് റൗഫ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് പങ്കാളിയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് ഇരുവരുടെയും പേരില്‍ കേസുകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് പിടികൂടില്ലെന്ന വിശ്വാസത്തിലായിരുന്നു രണ്ട് പേരും.
മയക്കുമരുന്നിനായി ആവശ്യക്കാര്‍ ഫോണില്‍ വിളിച്ചാല്‍ മാളിന്റെ പരിസരങ്ങളില്‍ എത്താനായി അറിയിക്കും. തുടര്‍ന്ന് റൂമില്‍ നിന്നും ഇറങ്ങി ബൈക്കില്‍ പോയി എംഡിഎംഎ കൈമാറ്റം നടത്തുന്നതാണ് രീതി.
ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചവരെ കുറിച്ചും ആര്‍ക്കെല്ലാമാണ് വില്‍പന നടത്തിയതെന്നും ലഹരി മാഫിയയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ച് വിശദമായ അന്വേക്ഷണം നടത്തുമെന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍ എന്‍ പറഞ്ഞു.