29.3 C
Kottayam
Monday, June 8, 2026

ഗവർണർ അവതരണാനുമതി നൽകിയില്ല,കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല

Must read

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല.

താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക്  ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ  പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു.  ഇതിനിടെയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി. 

സംസ്ഥാനത്ത് ഗവർണർ–സർക്കാർ പോര് വീണ്ടും രൂക്ഷമായിരിക്കുകയാണെന്ന് വ്യക്തം. ഗവർണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നാളെ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കാലിക്കറ്റ് സർവ്വകലാശാലയിലെ താൽക്കാലിക സിണ്ടിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ ലിസ്റ്റ് ചെയ്തത്. എന്നാൽ മന്ത്രിമാർ നേരിട്ട് ചെന്ന് കണ്ടിട്ടും ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാത്തതോടെയാണ് സർക്കാർ ബിൽ മാറ്റിവെച്ചത്. 

- Advertisement -

അതിനിടെ, തന്നെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമനത്തിന് ശ്രമിച്ച സർക്കാറിന് രോഷത്തോടെ ഗവര്‍ണര്‍ മറുപടി നൽകി. എന്ത് നിയമത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കമെന്നാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുള്ള മറുപടി. നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മീറ്റി രൂപീകരിച്ച് നിയമസഭ പാസാക്കിയ ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിടാത്തതിനാൽ നിയമപ്രാബല്യമില്ലെന്നാണ് രാജ്ഭവൻ നിലപാട്.

- Advertisement -

നിയമനത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണർ ഒക്ടോബറിൽ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതെ സ്വന്തം നിലക്ക് നിയമനവുമായി മുന്നോട്ട് പോകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് നടപടി തുടങ്ങിയതെന്ന് ഫയലുകൾ പുറത്തുവന്നിരുന്നു.

മറ്റന്നാൾ വിസിയുടെ കാലാവധി തീരാനിരിക്കെ സർക്കാറിനെ തളളി ഗവർണ്ണർ നിയമനവുമായി മുന്നോട്ട് പോകും. കാലിക്കറ്റിൽ അക്കാദമിക് വിദഗ്ധരെ ചേർത്തുള്ള സിണ്ടിക്കേറ്റിനും ഗവർണ്ണർ നോമിനേറ്റ് ചെയ്യുന്നതോടെ ഭിന്നത കടുക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

Popular this week