BusinessEntertainmentNationalNews
കേബിൾ ടി.വി ഉപയോക്താക്കൾ ഇഷ്ടമുള്ള ചാനലിന് മാത്രം പണം നൽകിയാൽ മതി, പുതിയ ആപ്പ് വരുന്നു
മുംബൈ :ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമായി ട്രായ്. നിലവില്‍ ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം ഉണ്ടെങ്കിലും ഇത് ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് കഴിയാറില്ല.
ഉപഭോക്താവിന് ആവശ്യമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രീതിയിൽ ആപ്ലിക്കേഷനാണ് ട്രായ് ഒരുക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് ശ്രമം. അതേസമയം നടപടിയെ എതിര്‍ത്ത് ഭൂരിഭാഗം സേവനദാതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News