തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ ജേതാക്കളായവര്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ആദ്യഘട്ടത്തില്‍ 84 കായിക താരങ്ങള്‍ക്കായിരിക്കും നിയമനം നല്‍കും.
അതേസമയം, 400റോളം പുതിയ തസ്തിക നിലവില്‍ സൃഷ്ടിച്ചിട്ടുണ്ട്. പൊലീസില്‍ 131 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഐടി മേഖലയില്‍ ഉള്ളവര്‍ക്ക് ക്ഷേമനിധി തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. 35 വര്‍ഷത്തിന് ശേഷം കേരളാ പൊലീസില്‍ പുതിയ ബറ്റാലിയന്‍ കെപിഎ-6 തുടങ്ങും.
പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.