ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ മറവിൽ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്‌ക്കണമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി. നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോൾ പൊതുമുതലുകൾ നശിപ്പിക്കുന്നതിന്റെ വീഡിയോയും മറ്റും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്.
ചെറിയ കുട്ടികളെ ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രതിഷേധക്കാർ കലാപം തീർക്കുന്നത്. ഇതിന്റെ മറവിൽ ബംഗാളിലും മറ്റും ട്രെയിനുകൾ നശിപ്പിക്കുകയും റെയിൽവേസ്റ്റേഷൻ തീയിടുകയും ചെയ്തിരുന്നു. കൂടാതെ റയിൽവേ ട്രക്കുകൾ വലിയ കമ്പികൾ ഉപയോഗിച്ച് ഇവർ നശിപ്പിക്കുന്ന വീഡിയോ വ്യാപകമാണ്.
ഇത് ബംഗ്ളാദേശിൽ നിന്നും കുടിയേറിയ ആളുകളാണ് ചെയ്തതെന്നാണ് ആരോപണം.മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്കും ഹൗറ ജില്ലയിലെ സംക്രയില്‍ റെയില്‍വേ സ്‌റ്റേഷന്‍ സമുച്ചയത്തിനും സമരക്കാര്‍ തീയിട്ടു. 15 ബസ് അഗ്നിക്കിരയാക്കി. കര്‍ഫ്യൂ ലംഘിച്ചാണു പശ്‌ചിമ ബംഗാളില്‍ ജനക്കൂട്ടം തെരുവിലിറങ്ങിയത്.
പോരദംഗ, ജംഗിപുര്‍, ഫറക്ക, ബൗറിയ, നല്‍പുര്‍ സ്‌റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുത്തി.പ്രതിഷേധക്കാര്‍ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു തീകൊളുത്തി . തടസംനിന്ന ആര്‍.പി.എഫ്. ഉദ്യോഗസ്‌ഥരെ ജനക്കൂട്ടം മര്‍ദിച്ചു.
ഇതിനിടെയാണ് കേന്ദ്രമന്ത്രിയുടെ രോഷാകുലമായ പ്രസ്‌താവന. പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് ഞാന്‍ ജില്ലാ ഭരണകൂടത്തോടും റെയില്‍വേ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.