24.6 C
Kottayam
Friday, June 5, 2026

സി എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും; പത്ത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു

Must read

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി. എന്‍ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് അദ്ദേഹം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പത്ത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. സംസ്ഥാന കമ്മറ്റി അംഗമായ സി.എന്‍. മോഹനന്‍ 2018 ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്.

വിദ്യാര്‍ഥി, യുവജന രംഗങ്ങളിലൂടെയാണ് സി.എന്‍. മോഹനന്‍ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതല്‍ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. ‘1992-93ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡല്‍ഹി സെന്ററിലും പ്രവര്‍ത്തിച്ചു. 2000-2005ല്‍ സി.പി.എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി.

- Advertisement -

2012ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂനിറ്റ് മാനേജരായിരുന്നു. ജി.സി.ഡി.എ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ കൗണ്‍സില്‍ അംഗം, കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ജില്ലാ പ്രസിഡന്റ്, ഇ.എം.എസ് പഠന കേന്ദ്രം, ടി.കെ രാമകൃഷ്ണന്‍ സാംസ്‌കാരിക കേന്ദ്രം ചുമതലകളുമുണ്ട്.

- Advertisement -

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍നിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു. അതേസമയം കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തല്‍. പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമര്‍ശനം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു.

- Advertisement -

സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയതില്‍ തെറ്റില്ലെന്നാണ് സമ്മേളന പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. പാര്‍ട്ടിയെ പിന്നോട്ട് അടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യം. ജില്ലയിലെ നേതാക്കള്‍ക്ക് പലര്‍ക്കും ഫോണ്‍മാനിയ എന്നും പ്രതിനിധികള്‍ പരിഹസിച്ചു. താടിയും മീശയും വടിക്കുന്നത് പോലും വാര്‍ത്തയാക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയില്ലെന്നായിരുന്നു വിമര്‍ശനം.

ഘടകകക്ഷിയായ സിപിഐക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പലപ്പോഴും സിപിഐ നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മൂന്നു ദിവസം നീണ്ടുനിന്ന എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week