KeralaNews

വൈക്കത്ത് സികെ ആശ, ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്‍

കോട്ടയം: മൂന്ന് മുന്നണികളും വനിതാ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയ വൈക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വിജയിച്ചു. വൈക്കം സിറ്റിങ് എംഎല്‍എ കൂടിയായ ആശ 28947 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. പി.ആര്‍ സോന, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജിത സാബു എന്നിവരെയാണ് ആശ പിന്തള്ളിയത്.

ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്‍ വിജയിച്ചു. 14303 വോട്ടുകള്‍ക്കാണ് വാസവന്റെ ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ്, കോണ്‍ഗ്രസ് വിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന ലതികാ സുഭാഷ് എന്നിവരാണ് ഇവിടെ പരാജയപ്പെട്ടത്.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത ലതിക പ്രിന്‍സ് ലൂക്കോസിന്റെ പരാജയവും വാസവന്റെ വിജയവും ഉറപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button