ഇടുക്കി:മുതിർന്ന സി.പി.ഐ നേതാവും എ ഐ ടി യു സി യുടെ അമരക്കാരനും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യൻ മൂന്നാറിൽ അന്തരിച്ചു.88 വയസായിരുന്നു. ഇടുക്കി ജില്ലയിൽ സി.പി.ഐ കെട്ടിപ്പടുക്കുന്നതിന് നിർണായക പങ്കു വഹിച്ച നേതാവാണ്.
മൂന്നാറിലെ തോട്ടം മേഖലയിലെ ഏറ്റവും പ്രബല സംഘടനയായ ദേവികുളം എസ് സ്റ്റേറ്റ് വർക്കേഴ്സ് ഫെഡറേഷൻ സ്ഥാപക നേതാവാണ്. ജീവൻ പോലും അപകടത്തിലാക്കി അരപതിറ്റാണ്ടോളം ത്യാഗോജ്ജാലമായ ജീവിതമാണ് കുര്യൻ നയിച്ചത്.ഏതാനും വർഷങ്ങളാണ് പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനിച്ചു. അച്ഛൻ എബ്രഹാം. ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതൽ ജോലി രാജി വച്ച് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി.അധികം വൈകുന്നതിന് മുമ്പ് തന്നെ പാർട്ടി കെട്ടിപ്പടുക്കുന്നതിനായി ഇടുക്കിയിലേക്ക് നിയോഗിയ്ക്കപ്പെട്ടു. ജീവിതാന്ത്യം വരെ സംഘടനാ പ്രവർത്തനങ്ങളുമായി ഇടുക്കിയിൽ തുടർന്നു.27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
1965 66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.1980 – 82 ലും 1996 – 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു