28.1 C
Kottayam
Sunday, June 7, 2026

‘പ്രിയയ്ക്ക് ആ ചിന്ത വരുന്ന സമയത്ത് അഭയയും അമൃതയും തീരും, അഭയ ഇപ്പോൾ അനുഭവിക്കുന്നുണ്ട്’; ആരാധകർ പറയുന്നത്!

Must read

കൊച്ചി:എപ്പോഴും വാർത്തകളിൽ നിറയുന്ന ഒരാളാണ് ​സം​ഗീത സംവിധായകനും ​ഗായകനുമെല്ലാമായ ​ഗോപി സുന്ദർ. അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും ആരാധകർക്ക് സുപരിചിതമാണ്. ​

ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹിതനായ ​ഗോപി സുന്ദർ രണ്ട് ആൺമക്കളുടെ അച്ഛൻ കൂടിയാണ്. പക്ഷെ ഇപ്പോൾ ഭാര്യയ്ക്കൊപ്പമല്ല ​ഗോപി സുന്ദറുള്ളത്.

ഭാര്യ പ്രിയയേയും മക്കളേയും ഒഴിവാക്കി പത്ത് വർഷത്തോളം ​ഗായിക അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടു​ഗെതറിലായിരുന്നു ​ഗോപി സുന്ദർ. ആ ബന്ധവും അടുത്തിടെ തകർന്നു. ഇപ്പോൾ ​ഗോപി സുന്ദർ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്.

അമൃതയ്ക്കൊപ്പമാണ് ​ഗോപി സുന്ദർ ജീവിക്കുന്നത്. നടൻ ബാലയുമായുള്ള വിവാഹ​ മോചനത്തിന് ശേഷമാണ് അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായത്.

- Advertisement -

​ഗോപി സുന്ദറുമായി പ്രണയത്തിലായതിന്റെ പേരിൽ അമൃതയ്ക്ക് നേരെയും വിമർശനം വന്നിരുന്നു. അടുത്തിടെ അഭയ ഹിരൺമയി എം.ജി ശ്രീകുമാർ അവതാരകനായ പറയാം നേടാമിൽ അതിഥിയായി വന്നപ്പോൾ ​ഗോപി സുന്ദറുമായുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

- Advertisement -

‘ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിങ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല.’

‘എന്നാൽ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്’ എന്നാണ് അഭയ പറഞ്ഞത്. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ലെന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു.

ഇപ്പോഴിത ​ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയെ കുറിച്ചുള്ള ആരാധകരുടെ ചർച്ചകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ‘ഓള് വന്നിരുന്ന പോലെ ചാനലുകളിൽ ഇരിക്കാൻ എനിക്കും അറിയാമായിരുന്നു….. എന്ന ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും അമൃതയും എല്ലാം.’

- Advertisement -

‘കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയാറുണ്ട്. എന്താണ് അവൾ പ്രിയക്ക് കൊടുത്തത്. അത് അമൃത അഭയക്ക് കൊടുത്തു. ഇനി അമൃതക്കും കൊടുക്കാൻ ആരോ വരും. പക്ഷെ ഏറ്റവും ഭീകരമായത് കിട്ടാൻ പോകുന്നത് ഗോപി സുന്ദറിനാണ്.’

‘അഭയ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. എന്നിട്ട് പറഞ്ഞു… എന്നെ എന്ത് വേണമെങ്കിലും വിളിച്ചോട്ടെയെന്ന് എന്നാൽ ദൈവം ഇടപെട്ടു… പ്രിയയുടെ കണ്ണ് നീരാണ് ഇപ്പോൾ അഭയ അനുഭവിക്കുന്നത്.’

‘സത്യം… ആ പാവം പ്രിയയും രണ്ട് കുട്ടിയോളും അവർ ആ മനുഷ്യനെ ശപിക്കില്ല…. എന്തായാലും അവരുടെ അച്ഛൻ അല്ലെ? പക്ഷെ ദൈവം കൊടുക്കും… അഭയക്ക് മാത്രമല്ല ഇതിന് കൂട്ടുപിടിച്ചവർക്കും’ എന്നാണ് ആരാധകർ ​ഗോപി സുന്ദറിന്റെ ഭാര്യയെ അനുകൂലിച്ച് പറയുന്നത്.

ഇപ്പോഴും ​ഗോപി സുന്ദറിന്റെ പേര് പ്രിയ സോഷ്യൽമീഡിയ പേജുകളിൽ നിന്നും നീക്കിയിട്ടില്ല. ഗോപി സുന്ദറിനൊപ്പം പങ്കുവെച്ച ഫോട്ടോകള്‍ ഒന്നും തന്നെ ഫേസ്ബുക്കില്‍ നിന്ന് പ്രിയ ഡിലീറ്റ് ചെയ്തിട്ടുമില്ല.

കല്യാണം കഴിഞ്ഞ പുതുമോടിയിലുള്ള ഫോട്ടോകള്‍ മുതല്‍ എല്ലാം ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. 2001ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. അമൃതയ്ക്കൊപ്പം ആൽബം മേക്കിങും മറ്റുമായി ​ഗോപി സുന്ദർ തിരക്കിലാണ് ഇപ്പോൾ.

അതേസമയം അമൃതയുമായി ​ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞോയെന്നതിൽ വ്യക്തതയില്ല. എന്നാൽ സിന്ദൂരമണിഞ്ഞ് ​ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന അമൃതയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week