24.5 C
Kottayam
Monday, May 20, 2024

ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ്; ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍

Must read

തിരുവനന്തപുരം:സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 16 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക ജൂലൈ 23 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജൂലൈ 26ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്.വോട്ടെടുപ്പ് ആഗസ്റ്റ് 11 ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച്‌ വൈകിട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണല്‍ ആഗസ്റ്റ് 12 രാവിലെ 10 ന് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week