29.7 C
Kottayam
Saturday, June 13, 2026

മോന്‍സണ്‍ തന്നെയും കബളിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി വ്യവയാസി എന്‍. കെ കുര്യന്‍

Must read

കൊച്ചി: പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ നിരവധി പേരെ പറ്റിച്ച മോന്‍സണ്‍ മാവുങ്കലിനെതിരെ വ്യവയാസി എന്‍. കെ കുര്യന്‍ രംഗത്ത്. മോന്‍സണ്‍ തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍. കെ കുര്യന്‍ പറഞ്ഞു. 2012ലായിരുന്നു സംഭവമെന്നും എന്‍. കെ കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോക്ടറാണെന്ന് പറഞ്ഞായിരുന്നു മോന്‍സണ്‍ പരിചയപ്പെട്ടത്. കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് മോന്‍സണ്‍ വാഗ്ദാനം ചെയ്തു. ഫണ്ട് ലഭ്യമാക്കാന്‍ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാന്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. സുഹൃത്ത് ഹാഷിം വഴിയാണ് മോന്‍സണ്‍ ബന്ധപ്പെട്ടതെന്നും പിന്നീട് 2019 ല്‍ വീണ്ടും മോന്‍സണ്‍ ഫോണില്‍ വിളിച്ചെന്നും എന്‍. കെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2012ല്‍ ഒരു ദിവസം ഞാന്‍ മാംഗോ മെഡോസിലെ പണികളില്‍ വ്യാപൃതനായിരിക്കുന്ന സമയം, എറണാകുളം മാര്‍ക്കറ്റ് റോഡിലെ വസ്ത്രവ്യാപാരിയായ ഹാഷിം എന്ന എന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച്, എറണാകുളത്തെ ഒരു വലിയ ബില്ല്യനെയറും സെലിബ്രിറ്റിയുമായ ഒരാള്‍ക്ക്, കുര്യന്‍ ചേട്ടനെ ഒന്നു കാണണമെന്നും, ഞാന്‍ കുര്യന്‍ ചേട്ടന്റെ നമ്പര്‍ കൊടുത്തിട്ടുണ്ടന്നും പറഞ്ഞു.

- Advertisement -

അടുത്ത ദിവസം എന്നെ, ഒരാള്‍വിളിച്ച് ഹാഷിമാണ് നമ്പര്‍ നല്‍കിയതെന്നും, കുര്യന്‍ ചേട്ടന്‍ ചെയ്തു കൊണ്ടിരിക്കുന്ന സസ്യ സംബന്ധമായ പ്രവര്‍ത്തികള്‍ അദ്ദേഹത്തിന് വലിയ മതിപ്പുള്ള കാര്യങ്ങളാണന്നും, അതു കൊണ്ടു തന്നെ ആ പ്രോജക്ട് കാണാന്‍ ആഗ്രഹമുണ്ടന്നും, കൂടാതെ ഇങ്ങനെയുള്ള പ്രോജക്ടുകളില്‍ തനിക്ക് പാര്‍ട്ടിസിപ്പേറ്റ് ചെയ്യാനും, മുതല്‍ മുടക്കാനും താത്പര്യമുണ്ടെന്നും, കുര്യന്‍ ചേട്ടനെപ്പോലെയുള്ള ഒരാളുടെ കൂടെ സഹകരിക്കുന്നത് ഒരു അംഗീകാരമാണെന്നുമൊക്കെപ്പറഞ്ഞു, കൂടാതെ നിരവധി സെലിബ്രിറ്റികളുടെ കൂടെയുള്ള ഫോട്ടോകള്‍ അയച്ച് തരുകയും ചെയ്തു.

- Advertisement -

ഞാനീ വിവരം ഹാഷിമിനെ വിളിച്ചറിയിച്ചതോടൊപ്പം അവര്‍ തമ്മിലുള്ള പരിചയത്തെക്കുറിച്ചന്വേഷിച്ചു. ഹാഷിം മൂന്നാറിലോ മറ്റോ ആണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും, അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം കാരവാനിലാണ് സഞ്ചരിക്കുന്നതെന്നും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണന്നും, മൂന്നാറില്‍ വച്ച് ഭിക്ഷ യാചിക്കുന്നവര്‍ക്ക് പോലും അഞ്ഞൂറിന്റെ നോട്ടുകളാണ് അദ്ദേഹം നല്‍കുന്നതെന്നുമൊക്കെ പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ്, ഈ ഞായറാഴ്ച അദ്ദേഹവും കുടുംബവും മാംഗോ മെഡോസിലേക്ക് വരികയാണന്നും കുര്യന്‍ ചേട്ടന്‍ അവിടെ ഉണ്ടാവുമോ എന്ന് ഹാഷിം വിളിച്ചു ചോദിച്ചു, ഉണ്ടാവുമെന്നറിയിച്ചതു പ്രകാരം, ഞാറാഴ്ച പറഞ്ഞതുപോലെ തന്നെ ഏതാണ്ട് ഉച്ചക്ക് 12 മണിയോട് കൂടി ഉൃ. മോണ്‍സണും രണ്ടു സുന്ദരികളായ സ്ത്രീകളും ഒരു മെഴ്സിഡസ് കാറില്‍ വന്നിറങ്ങി, അന്ന് ഓഫീസായും റെസ്റ്റ് ഹൗസായായും, ഞാനുപയോഗിക്കുന്നത്, മാംഗോ മെഡോസില്‍ ഇന്ന് കൂട്ടുകുടുംബം കോട്ടേജ് എന്നറിയപ്പെടുന്ന കെട്ടിടമായിരുന്നു. പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരുന്ന സമയമായിരുന്നതുകൊണ്ട് ഓഫീസിന്റെ മുന്‍വശംവരെ മോട്ടോര്‍ വാഹനങ്ങള്‍ കയറ്റിക്കൊണ്ട് വരാമായിരുന്നു, എനിക്ക് നല്‍കാനായി, ചെറിയ എന്തോ സമ്മാനവും അദ്ദേഹം കൈയ്യില്‍ കരുതിയിരുന്നു, കൂടെയുള്ള സ്ത്രീകളില്‍ ഒരാള്‍ ഭാര്യയും, മറ്റേയാള്‍ ഭാര്യയുടെ സുഹൃത്തുമാണന്നാണ് പരിചയപ്പെടുത്തിയത്, ശേഷം പ്രോജക്ടെല്ലാം കണ്ട് ഉച്ചഭക്ഷണമെല്ലാം കഴിച്ച് ഞങ്ങള്‍ പിരിഞ്ഞു, പോകാന്‍ നേരം എറണാകുളത്തുള്ള അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കണമെന്നും, കുര്യന്‍ ചേട്ടന്റെ ആഗ്രഹം പോലെ മാംഗോ മെഡോസ് എന്ന പ്രസ്ഥാനം ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ അദ്ദേഹം തയ്യാറാണന്നും, പണം അദ്ദേഹത്തിന് ഒരു പ്രശ്നമല്ലന്നുമൊക്കെ പറഞ്ഞു, കൂടാതെ അദ്ദേഹവും, സിനിമയിലെയും ‘മറ്റും’ അന്നത്തെ സൂപ്പര്‍ താരങ്ങളുമായുള്ള ചിത്രങ്ങളും കാണിച്ച്, സിനിമയിലും മറ്റും അദ്ദേഹത്തിന്റെ ഇന്‍വെസ്റ്റ്മെന്റുകളുടെ വലിപ്പവും എനിക്ക് കാണിച്ചുതന്നു.

പിറ്റേദിവസം മുതല്‍ അദ്ദേഹം മിക്കവാറും ദിവസങ്ങളില്‍ വിളിക്കുകയും, സെലിബ്രിറ്റികളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ അയച്ചു കൊണ്ടിരിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു കൊണ്ടിരുന്നു, ഒരു ദിവസം, ഹാഷിമിന്റെ കൂടി നിര്‍ബന്ധത്തില്‍ ഞാന്‍ മോന്‍സന്റെ വീട്ടിലേക്ക് പുറപ്പെട്ടു, ഹാഷിം കുണ്ടന്നൂര്‍ തേവര പാലത്തിന് സമീപം നില്‍ക്കാമെന്നും, അവിടെ നിന്ന് ഒരുമിച്ച് മോന്‍സന്റ വീട്ടിലേക്ക് പോകാമെന്നും പറഞ്ഞിരുന്നു, പാലത്തിന്റെ അപ്രോച്ച് റോഡ് ഇറങ്ങുമ്പോള്‍ത്തന്നെ ഇടതു വശത്തായിക്കാണുന്ന ഫ്ലാറ്റ് ഹാഷിം ചൂണ്ടിക്കാണിച്ചതന്നു, ഞാന്‍ സര്‍വ്വീസ് റോഡിലിറങ്ങി ഫ്ലാറ്റിന് മുന്‍പില്‍ എന്റെ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി, അപ്പോഴേക്കും മോന്‍സന്റെ കോള്‍ വന്നു, ഒരു മിനിസ്റ്ററുമായുള്ള മീറ്റിങ്ങായിരുന്നതുകൊണ്ട് കുറച്ച് താമസിച്ചെന്നും, ഓണ്‍ ദി വേയിലാണെന്നും, ഒരഞ്ചു മിനിറ്റ് ഫ്ലാറ്റിന് മുന്‍പില്‍ കിടക്കുന്ന കാരവാനില്‍ വിശ്രമിക്കാമോ എന്നും ചോദിച്ചു, ഞാനും ഹാഷിമും, ഞങ്ങളെ പ്രതീക്ഷിച്ചിരുന്നതുപോലെ തോന്നിച്ച, ഡ്രൈവര്‍ തുറന്നുതന്ന വാതിലിലൂടെ കാരവാനില്‍ കയറി, നേരത്തെ തന്നെ എ സി യൊക്കെ ഓണാക്കിയിട്ടിരുന്നതുകൊണ്ട് വെയിലത്താണ് കാരവാന്‍ കിടന്നിരുന്നതെങ്കിലും അകത്ത് ചൂട് ഉണ്ടായിരുന്നില്ല.

- Advertisement -

കാരവാനകത്ത് വിശാലമായ ബെഡ്റൂമും അടക്കളയും ടോയ്ലെററും, വിസിറ്റിങ്ങ് റൂമും, 55 ഇഞ്ച് ടി വിയുമെല്ലാമുണ്ട്, ഇടക്ക് മോന്‍സന്‍ വിളിച്ച്, മോഹന്‍ലാലും, മോന്‍സണും മാത്രമേ ഈ കാരവാന്‍ ഉപയോഗിക്കാറുള്ളുവെന്നും, അതിനകത്താണ് കുര്യന്‍ ചേട്ടന്‍ ഇരിക്കുന്നതെന്നും പറഞ്ഞ് എന്നെ പ്രശംസിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് ഒരു ആങണ കാറിലെത്തിയ മോന്‍സനൊപ്പം ഞങ്ങള്‍ അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് കയറിപ്പോയി, പോകുന്ന വഴിയില്‍ ആ ഫ്ലാറ്റ് സമുച്ചയം അദ്ദേഹത്തിന്റെ താണെന്നും, അതില്‍ രണ്ടാമത്തെ ഫ്ലോര്‍ അദ്ദേഹത്തിന്റെ കോസ്മെറ്റിക്ക് കമ്പനിയുടെ ചെറിയൊരു ഓഫീസാണന്നും ഓരോ ബിസിനസിനും വിവിധ സ്ഥലങ്ങളിലാണ് ഓഫീസുകളെന്നും എനിക്ക് പറഞ്ഞു തന്നു. പറഞ്ഞതു പോലെ തന്നെ ആ ബില്‍ഡിങ്ങിലെ ഒരു ഫ്ലോര്‍ പൂര്‍ണ്ണമായും അദ്ദേഹം ഉപയോഗിക്കുന്നതായിരിന്നു, ഫ്ലാറ്റില്‍ ഒരുങ്ങാനും, ഒരുക്കാനുമുള്ള ഉപകരണങ്ങളും, കോസ്മെറ്റിക്ക് ചെയറുകളും, കോസ്മെറ്റിക്ക് പ്രോഡക്ട്സും ഒക്കെയായിരുന്നു കൂടുതലും, അതില്‍ നിന്ന് മോന്‍സന്‍ ചെറിയൊരു ബോട്ടിലെടുത്ത്, ഒരത്ഭുതം കാണിക്കാമെന്ന് പറഞ്ഞ്, എന്നോട് ചോദിക്കാതെ തന്നെ എന്റെ കഷണ്ടിയില്‍ കുറച്ചു നേരം റബ്ബ് ചെയ്തു.

തുടര്‍ന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കഷണ്ടിലൊക്കെ മുടി വന്നതു പോലെ തോന്നിപ്പിച്ച് എന്നെ അത്ഭുതപ്പെടുത്തി, അപ്പോഴേക്കും മാംഗോ മെസോസില്‍ മോന്‍സനോടൊപ്പം എത്തിയതില്‍ ഒരു പെണ്‍കുട്ടി കുടിക്കാന്‍ ഡ്രിങ്ങ്സുമായെത്തി. പിന്നീട് ബിസിനസാകുന്ന മഹാസമുദ്രത്തില്‍ അദ്ദേഹം കപ്പലിറക്കി കളിക്കുന്നതിന്റെ മഹാകഥകള്‍, ആ കടലിന്റെ തീരത്തിരുന്ന് വിയര്‍ത്ത് നില്‍ക്കുന്ന എന്നോട് വിവരിച്ച് എന്റെ മനസ്സില്‍ ലഡ്ഡുവിന്റെ ഒരു മാലപ്പടക്കം തന്നെ പൊട്ടിച്ചിതറിച്ചു.

കൂട്ടത്തില്‍ അദ്ദേഹം നേരിടുന്ന ഒരു ചെറിയ, സിസ്സാരമായ പ്രശ്നത്തിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി, ഇന്ത്യ മുഴുവന്‍ മാംഗോ മെഡോസ് വ്യാപിപ്പിക്കുന്നതിനായി അദ്ദേഹം മുടക്കേണ്ട ഫണ്ട് റിലീസ് ചെയ്യുന്നതിന് റിസര്‍ ബാങ്കില്‍ നിന്ന് എന്തോ ഒരു ചെറിയ തടസമുണ്ടന്നും, അതു നീക്കാന്‍ അത്യാവശ്യമായി ഒരെട്ടുലക്ഷം രൂപ ഞാന്‍ അദ്ദേഹത്തിന് മറിച്ചു കൊടുക്കണമെന്നും മൂന്നു ദിവസത്തിനുള്ളില്‍ ഫണ്ട് റിലീസായാലുടന്‍ തിരിച്ചുനല്‍കാമെന്നും, പിന്നെയൊന്നും പറയണ്ടല്ലോ എന്നും പറഞ്ഞു, കൂട്ടത്തില്‍ അദ്ദേഹം എപ്പോഴും എടുത്തു പറയുന്ന ഡോ. മോന്‍സണ്‍ എന്നതിലെ ഡോ.ക്കുറിച്ചു ഞാന്‍ അന്വേഷിച്ചു. കോസ്മെറ്റിക്കിലാണ് അദ്ദേഹത്തിന് എംഡിയെന്നദ്ധേഹം എന്നെയറിച്ചതിനാലും, നേരം വൈകിയിരുന്നതിനാലും, ഞാനും ഹാഷിമും സന്തോഷത്തോടെ മോന്‍സന് കൈ കൊടുത്ത് പിരിഞ്ഞു. പിന്നീട് പലതവണ മോന്‍സന്‍ വിളിച്ചു കൊണ്ടിരുന്നു, അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണമാകണം, ഒരു മാസം കഴിഞ്ഞ് പിന്നങ്ങനെയധികം വിളിയുണ്ടായില്ല.

പിന്നീട് 2019 ലോ മറ്റോ ഒന്നു രണ്ട് തവണ മോന്‍സന്റെ കോള്‍ വന്നിരുന്നു, തിരക്കായതുകൊണ്ട് കോള്‍ എടുക്കാന്‍ എനിക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസം മോന്‍സണെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് ഞാന്‍ ഹാഷിമിനെ വിളിച്ചിരുന്നു, അപ്പോഴാണാണ് ഞെട്ടിക്കുന്ന ആ കാര്യം ഹാഷിം എന്നോട് പറയുന്നത്, അദ്ദേഹം മൂന്ന് മാസം മുന്‍പ് ഹാഷിമിനെ രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ച്, നമുക്ക് കുര്യന്‍ ചേട്ടനെ കാണാന്‍ മംഗോ മെഡോസില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ! എന്റെ ഒരു പഴയ മൊബൈലിന്റെ സ്‌ക്രീനാണ് ഫോട്ടോയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week