27.6 C
Kottayam
Sunday, June 7, 2026

ബസിൽ സിഐടിയു കൊടികുത്തി; കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിറ്റ് ബസ് ഉടമ

Must read

കോട്ടയം: അതിജീവനത്തിനായി പ്രതീകാത്മക സമരം നടത്തി സംരംഭകനായ വിമുക്തഭടൻ. തിരുവാർപ്പ് സ്വദേശിയും വെട്ടിക്കുളങ്ങര ബസ് ഉടമയുമായ രാജ്മോഹനാണ് കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിൽപ്പന നടത്തിയത്. തിരുവാർപ്പ് ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു ബസ് ഉടമയുടെ ഒറ്റയാൾ സമരം.

കഴിഞ്ഞ ശനിയാഴ്ച തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ്- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐടിയു കൊടികുത്തിയതാണ് ഒറ്റയാൾ സമരം നടത്താൻ രാജ്മോഹനെ പ്രേരിപ്പിച്ചത്. രാജ്മോഹന് നാല് ബസുകളാണ് ഉള്ളത്. അതിൽ നഷ്ടമില്ലാതെ ഓടുന്ന ഏക ബസിലാണ് സിഐടിയു കൊടികുത്തിയത്.

ബസ് സർവീസ് നഷ്ടത്തിലാണെങ്കിലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാറുണ്ടെന്നു രാജ്മോഹൻ പറയുന്നു. ബസിൽ കൊടികുത്തി സമരം നടത്തിയവരിൽ തൻ്റെ ബസിലെ തൊഴിലാളികൾ ആരും തന്നെ ഇല്ല. രാഷ്ട്രീയ വൈരാഗ്യമാണ് തൻ്റെ സംരംഭത്തെ തകർക്കുവാൻ കാരണമാകുന്നതെന്ന് രാജ്മോഹൻ വെട്ടിക്കുളങ്ങര ആരോപിച്ചു.

ലേബർ ഓഫീസർ മുമ്പാകെ എഴുതി തയ്യാറാക്കിയ കരാർ പ്രകാരമാണ് നിലവിൽ സർവീസ് നടന്നുവരുന്നത്. ബസ് കൊടികുത്തി തടഞ്ഞതോടെ തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിലേയ്ക്ക് തള്ളിവിടുകയാണ് സിഐടിയു ചെയ്തത്. സംസ്ഥാന സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇടതുഭരണം നടക്കുന്ന തിരുവാർപ്പ് പഞ്ചായത്തിൽ തൊഴിൽ നശിപ്പിക്കുകയാണ് ഇടതു പ്രസ്ഥാനങ്ങൾ ചെയ്യുന്നതെന്നു അദ്ദേഹം ആരോപിച്ചു.

- Advertisement -

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വെട്ടിക്കുളങ്ങര ബസ് സർവീസ് ഇല്ലാതാക്കാനുള്ള ആക്രമണങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും രാജ്മോഹൻ വെട്ടിക്കുളങ്ങര കൂട്ടിച്ചേർത്തു. ബസ് സർവീസ് മുടങ്ങിയതോടെ വിദ്യാർഥികളും ഉദ്യോഗാർഥികളും യാത്രാക്ലേശം നേരിടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week