കൊച്ചി: യാത്രക്കാരെ കാഴ്ചക്കാരാക്കി ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിൽത്തല്ല്. കൊച്ചി നേവൽ ബേസിന് സമീപത്തെ വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തല്ലിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയിൽ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് എന്ന ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം.
പൊറ്റെക്കാട് ബസ് ഇൻഷ ബസിൽ ഉരസിയതാണ് തർക്കത്തിനിടയാക്കിയത്. ജാക്കി ലിവർ കൊണ്ടുള്ള അടിയേറ്റ് ബസ് ജീവനക്കാരൻ അനസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആറുപേർക്കെതിരെ ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News