NationalNews

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒരു മാസത്തിനിടെ നാഗ്പൂ‍ർ കോർപ്പറേഷന്‍റെ രണ്ടാമത്തെ ബസിനാണ് തീപിടിക്കുന്നത്.

തിത്തൂരിൽ നിന്ന് സീതാബുൽദിയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ന് കത്തിയത്. രാവിലെ ഒമ്പതരയോടെ നാഗ്പൂർ മെഡിക്കൽ കോളേജ് സ്ക്വയറിന് സമീപത്തെത്തിയതോടെയാണ് തീപിടിച്ചത്. എ‍ഞ്ചിനിൽ നിന്ന് തീ പടർന്നെന്നാണ് ഡ്രൈവർ പറയുന്നത്.
തീയണയ്ക്കാനുള്ള സംവിധാനം ബസിലുണ്ടായിരുന്നെങ്കിലും പരിഭ്രാന്തിയിൽ അദ്ദേഹത്തിന് അത് ഉപയോഗിക്കാനായില്ല. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ മുഴുവനായി വിഴുങ്ങും മുൻപ് യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല.

ഫയറെഞ്ചിനുകൾ എത്തി തീയണച്ചു. ബസുകൾ പരിപാലിക്കുന്നതിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് നാഗ്പൂർ കോർപ്പറേഷന് കീഴിലുള്ള ബസ് കത്തിപ്പോവുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button